ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം
മേപ്പയ്യൂര്‍ പ്രദേശം ആദ്യം കുറുമ്പ്രനാട് രാജവംശത്തിന്റെ ഭാഗമായിരുന്നു; പിന്നീട് ബ്രിട്ടീഷുകാര്‍ രൂപീകരിച്ച കുറുമ്പ്രനാട് താലൂക്കില്‍ ഉള്പ്പെ്ട്ടു. പയ്യോര്മല, പാലേരി, മേപ്പയ്യൂര്‍ തുടങ്ങിയ പ്രദേശങ്ങള്‍ പയ്യോര്‍ നായന്മാരുടെ ഭരണത്തിലായിരുന്നു. കര്ഷേകജീവിതം ആധാരമായ മേപ്പയ്യൂരില്‍ ഭൂമി വന്‍ പ്രമാണിമാരുടെ കൈവശം നിലനിന്നു. 1920-കളില്‍ മേപ്പയ്യൂരില്‍ ദേശീയപ്രസ്ഥാനത്തിന് രൂപം ലഭിച്ചു; അയിത്തവിരുദ്ധ സമരം, ഉപ്പുസത്യാഗ്രഹം, വയോജനവിദ്യാഭ്യാസം തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ശക്തമായി. ഇ.സി. അപ്പുനമ്പ്യാര്‍ സാമൂഹ്യ മാറ്റങ്ങളുടെ പ്രധാന നേതാവായിരുന്നു; പറയ സമുദായത്തെ സംഘടിപ്പിച്ച ജാഥയും അദ്ദേഹം നയിച്ചു. 1939-ല്‍ നരക്കോട്ടില്‍ നടന്ന അയിത്തോച്ഛാടന സമ്മേളനം സാമൂഹ്യ നവോത്ഥാനത്തിലെ നാഴികക്കല്ലായി. സാംസ്കാരികമായി മേപ്പയ്യൂര്‍ കലാപാരമ്പര്യമുള്ള പ്രദേശമാണ്. ഇ.രാമന്‍ മാസ്റ്റര്‍, പാണിശ്ശേരി കുഞ്ഞമ്മദ് മാസ്റ്റര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍...
കൂടുതൽ വായിക്കുക