മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 2025-26 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് സോഷ്യല് ഓഡിറ്റ് , ഓപ്പറേഷൻ തൂഫാന് 2.0 എന്നിവയുമായി ബന്ധപ്പെട്ട ഗ്രാമസഭ ഒക്ടോബർ 7 മുതൽ 12 വരെ നടക്കുന്നതാണ്
ഓപ്പറേഷൻ തൂഫാൻ 2.0

ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മേപ്പയ്യൂർ   ഗ്രാമപഞ്ചായത്ത് ഓഫീസിൽ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.നിബിത.ടി തൂഫാൻ പതാക ഉയർത്തി. ചടങ്ങിന് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജസ് ല കൊമ്മിലേരി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർപേഴ്‌സൺ ശ്രീ.ലിജീഷ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ  കുമാരി.അനൂജ, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, സെക്രട്ടറി, ജീവനക്കാർ എന്നിവർ സാക്ഷ്യം വഹിച്ചു.

ചടങ്ങിനു ശേഷം  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.നിബിത.ടി തൂഫാൻ പ്രതിജ്ഞ ചൊല്ലി. തൂഫാൻ ബാഡ്ജ്  വിതരണം മേപ്പയ്യൂർ  സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ശ്രീ.ശ്രീജിത്ത് പി കെ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കുമാരി അവ്യ എന്നവർക്ക് നൽകി കൊണ്ട് നിർവഹിച്ചു. കുടുംബശ്രീ സി ഡി എസ് അംഗങ്ങൾ ,ഹരിതകർമസേന അംഗങ്ങൾ ,മേപ്പയ്യൂർ ഹൈ സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് അംഗങ്ങൾ,യുവജന കൂട്ടായ്മകൾ ,ആശാവർക്കർമാർ അംഗനവാടി പ്രവർത്തകർ, അധ്യാപകർ,സർവീസ് പെൻഷനർമാര്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു. 

ഓപ്പറേഷൻ തൂഫാൻ 2.0