ഗ്രാമപഞ്ചായത്ത് ഭൂപടം

ഭൂപ്രകൃതി ജനപ്രകൃതി

കോഴിക്കോട് ജില്ലയുടെ ഏതാണ്ട് മധ്യഭാഗത്ത് തീരപ്രദേശത്ത് നിന്ന് 10 കി.മീ. കിഴക്കുമാറിയാണ് നമ്മുടെ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഉത്തര അക്ഷാംശം 11.50665 N - 11.55880 N പൂർവരേഖാംശം 75.67900E - 75.70964 E  മിനിട്ടും ഇടയിലാണ് നമ്മുടെ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ

വടക്ക് ചെറുവണ്ണൂർ പഞ്ചായത്ത് നൊച്ചാട് പഞ്ചായത്തിന്റെ ചെറിയൊരു പ്രദേശം. കിഴക്ക് : നൊച്ചാട് പഞ്ചായത്തും അരിക്കുളം പഞ്ചായത്തും കീഴരിയൂർ പഞ്ചായത്തിന്റെ ചെറിയ പ്രദേശവും. പടി ഞ്ഞാറ് തുറയൂർ പഞ്ചായത്ത്.

ഭൂപ്രകൃതി അനുസരിച്ച് മേപ്പയ്യൂരിനെ ഉയർന്നപ്രദേശം, ചരിവുകൾ, സമതലം, ചതുപ്പുനിലം, ചെറിയ ഉയർന്ന പ്രദേശം എന്നിങ്ങനെ തരംതിരിക്കാം.

ഉയർന്നപ്രദേശം

മൊത്തം ഭൂവിഭാഗത്തിൽ 26 ശതമാനത്തോളം ഈ വിഭാഗത്തിൽപ്പെട്ടതാണ്. ഏതാണ്ട് 575.12 ഹെക്ടർ. ഉണ്ണിക്കാട്, കുലുപ്പമല, അയിമ്പാടി, പോർക്ക് മല (പുറക്കാ മല), ഒളോറപ്പാറ, നിടുമ്പ്രകുന്ന്, ചാലിൽമീത്തൽകുന്ന്, കൂളിത്തറകുന്ന്, ആയിരിയോട്ട് കുന്ന്, കുരുടഞ്ചേരി കുന്ന്, കോട്ടുകുന്ന്, പാലോറ കുന്ന്, പാറച്ചാലിൽ കുന്ന്, കരിമ്പനകുന്ന്, മീത്തലെ കുന്നത്ത്കുന്ന്, പുത്തൂപ്പട്ടക്കുന്ന്, പുലപ്രകുന്ന്, മാവട്ടുമല, കളരികുന്ന്, കല്ലടകുന്ന്,പുല്ലങ്കോട്, രാരാറ്റുകുന്ന്, ധർമകുന്ന്, പുന്നച്ചാലിൽകുന്ന്, പുതുക്കുടികണ്ടി, മയിലാട് തറകുന്ന് എന്നിവ ഈ വിഭാഗത്തിൽപ്പെടും.

മഴവെള്ളം ഊർന്നിറങ്ങുകവഴി മണ്ണൊലിപ്പ് അനുഭവപ്പെടുന്ന പ്രദേശമാണിത്. വെള്ളം കുത്തനെ ഒലി ച്ചുപോകുന്നതുകൊണ്ട് രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്നു. ജലലഭ്യത കുറഞ്ഞ ഇവിടങ്ങളിലെ പ്രധാന കൃഷി തെങ്ങ് തന്നെയാണ്. കശുമാവ് കൃഷി താരതമ്യേന കുറവാണ്.

ചെരിവുകൾ:

ഇത് ഏതാണ്ട് 309.68 ഹെക്ടറോളം വരും; പഞ്ചായത്തിന്റെ 14 ശതമാനത്തോളം. കലുപ്പ, ഉണ്ണിക്കാട്, ഒളോറപ്പാറ എന്നിവിടങ്ങളിലാണ് ഇറക്കം കൂടുതൽ. വെട്ടുകൽമണ്ണ്, ചരൽമണ്ണ് എന്നിവയാണ് ഇവിടെ സാധാരണ കണ്ടുവരുന്നത്. തെങ്ങും വാഴയുമാണ് പ്രധാനകൃഷി. വെള്ളം ഭൂമിയിലേക്ക് ഊർന്നിറങ്ങുന്നതിനാൽ ജലലഭ്യത പൊതുവെ മിതമായ തോതിലാണ്.

സമതലം:

ഏതാണ്ട് 929 ഹെക്ടറോളം സ്ഥലം ഈ വിഭാഗത്തിൽപ്പെടുന്നു; പഞ്ചായത്തിന്റെ 42 ശതമാനത്തോളം. വയലുകളല്ലാത്ത സമതലപ്രദേശം നമ്മുടെ പഞ്ചായത്തിൽ ഇല്ലെന്ന് തന്നെ പറയാം. ഫലഭൂയിഷ്ഠമായ വളക്കൂറുള്ള മണ്ണാണ് ഇവിടെ കണ്ടുവരുന്നത്. നെൽകൃഷിക്ക് യോജിച്ച ഇത്തരം മണ്ണിൽ ജലം സുലഭമാണ്.

ചതുപ്പുനിലം:

ഇതു നമ്മുടെ പഞ്ചായത്തിൽ വളരെകുറവാണ്. കരുവോട് ചിറയുമായി ബന്ധപ്പെട്ട ഭാഗത്താണ് ഇതു കണ്ടുവരുന്നത്. ചെളിമണ്ണ് കൂടുതലായുള്ള ഇവിടങ്ങളിൽ ജലലഭ്യത വളരെ കൂടുതലാണ്. വർഷം മുഴുവൻ ജലം കെട്ടി നിൽക്കുന്ന ഇവിടങ്ങളിൽ മത്സ്യകൃഷിക്ക് സാധ്യതയേറെയാണ്. മധ്യമലബാറിലെ നെല്ലറ എന്ന് വിശേഷിക്കപ്പെടാവുന്ന പാണ്ടിവയൽ ഉൾപ്പെട്ട പ്രദേശമാണിത്.

ബാക്കിവരുന്ന പ്രദേശങ്ങൾ കുന്നിൻമണ്ടയിലെ സമതലം, കുന്നിൻചരുവിലെ നീരൊഴുക്ക്, പ്രദേശം ചെറിയ ഉയർന്ന പ്രദേശം എന്നീ വിഭാഗങ്ങളിൽപ്പെടുന്നു.

മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ഭൂവിസ്തൃതി:

കൊഴുക്കല്ലൂർ വില്ലേജ്

ഏക്കർ

ഹെക്ടര്‍

എളമ്പിലാട് ദേശം432174.824
നരക്കോട് ദേശം601.67243.4872
ചാവട്ട് ദേശം334.94135.5454
നിടുംപൊയിൽ ദേശം333.57134.991
കൊഴുക്കല്ലൂർ ദേശം456.00184.5367
വിളയാട്ടൂർ ദേശം1011.38409.291
ആകെ 1282.6753

മേപ്പയ്യൂർ വില്ലേജ്:

കൊഴുക്കല്ലൂർ വില്ലേജ്ഏക്കർഹെക്ടര്‍
കായലാട് ദേശം309.334125.1828
ചങ്ങരംവെള്ളി ദേശം306.9061124.005
മേപ്പയ്യൂർ ദേശം956.8508387.2238
കീഴ്പ്പയ്യൂർ ദേശം1033.2712418.15
ആകെ 1054.7571

 

മൊത്തം ഭൂവിസ്തൃതി   2337.4324

(അവലംബം : ദ്വിതീയ വിവരശേഖരണം)

ഭൂപ്രകൃതി പട്ടിക:

മേഖലകൾവിസ്തൃതി ഹെക്ടറിൽശതമാനം
ഉയർന്നപ്രദേശം590.3125
ചെരിവുകൾ317.2414
സമതലം102243
മറ്റുള്ളവ407.8818
ആകെ2337.4324100

ജനസംഖ്യ:

2011-ലെ സെൻസസ് അനുസരിച്ച് നമ്മുടെ പഞ്ചായത്തിലെ ജനസംഖ്യ 27929 ആണ്. 13061 പുരുഷന്മാരും 14868 സ്ത്രീകളും. പഞ്ചായത്തിൽ 1807 സ്ത്രീകൾ കൂടുതലാണ്, 13 ശതമാനം 100 പുരുഷന്മാർക്ക് 113 സ്ത്രീകൾ എന്ന് സാരം

പട്ടികജാതി വിഭാഗക്കാർ 1821. പട്ടികജാതി സ്ത്രീകൾ 936. പട്ടികജാതി പുരുഷന്മാർ 885. പട്ടികവർഗത്തിൽപ്പെട്ട 58 പേരുണ്ട്. പട്ടികവർഗത്തിൽപ്പെട്ട പുരുഷന്മാർ 27 സ്ത്രീകൾ 31.

സാക്ഷരതയുള്ളവർ 23537. നിരക്ഷർ 4392

സാക്ഷരതാ നിരക്ക് 84.27. സംസ്ഥാന നിലവാരത്തേക്കാൾ താഴെയാണിത്. (സംസ്ഥാന ശരാശരി 94)

2001-ലെ സെൻസസ് കണക്കനുസരിച്ച് പഞ്ചായത്തിലെ ജനസംഖ്യ 26747 ആയിരുന്നു. 10 വർഷത്തിനിടയിൽ 1182 പേരുടെ വർധനയാണ് ജനസംഖ്യയിലുണ്ടായത്. 1.004 ശതമാനം വർധന. 2021-ൽ പ്രതീക്ഷിക്കുന്ന ജനസംഖ്യ 29163 ആണ്.

2017 മാർച്ചിൽ നടത്തിയ പ്രാഥമിക സ്ഥിതി വിവര കണക്ക് പ്രകാരം പഞ്ചായത്തിലെ മൊത്തം ജനസംഖ്യ 28806. 14298 പുരുഷന്മാരും 14505 സ്ത്രീകളും .

 

ഗ്രാമപഞ്ചായത്ത് ഭൂപടം
  • ഗ്രാമപഞ്ചായത്ത് ഭൂപടം