ജനസംഖ്യാ വിശദാംശങ്ങൾ
2011-ലെ സെൻസസ് അനുസരിച്ച് നമ്മുടെ പഞ്ചായത്തിലെ ജനസംഖ്യ 27929 ആണ്. 13061 പുരുഷന്മാരും 14868 സ്ത്രീകളും. പഞ്ചായത്തിൽ 1807 സ്ത്രീകൾ കൂടുതലാണ്, 13 ശതമാനം 100 പുരുഷന്മാർക്ക് 113 സ്ത്രീകൾ എന്ന് സാരം
പട്ടികജാതി വിഭാഗക്കാർ 1821. പട്ടികജാതി സ്ത്രീകൾ 936. പട്ടികജാതി പുരുഷന്മാർ 885. പട്ടികവർഗത്തിൽപ്പെട്ട 58 പേരുണ്ട്. പട്ടികവർഗത്തിൽപ്പെട്ട പുരുഷന്മാർ 27 സ്ത്രീകൾ 31.
സാക്ഷരതയുള്ളവർ 23537. നിരക്ഷർ 4392
സാക്ഷരതാ നിരക്ക് 84.27. സംസ്ഥാന നിലവാരത്തേക്കാൾ താഴെയാണിത്. (സംസ്ഥാന ശരാശരി 94)
2001-ലെ സെൻസസ് കണക്കനുസരിച്ച് പഞ്ചായത്തിലെ ജനസംഖ്യ 26747 ആയിരുന്നു. 10 വർഷത്തിനിടയിൽ 1182 പേരുടെ വർധനയാണ് ജനസംഖ്യയിലുണ്ടായത്. 1.004 ശതമാനം വർധന. 2021-ൽ പ്രതീക്ഷിക്കുന്ന ജനസംഖ്യ 29163 ആണ്.
2017 മാർച്ചിൽ നടത്തിയ പ്രാഥമിക സ്ഥിതി വിവര കണക്ക് പ്രകാരം പഞ്ചായത്തിലെ മൊത്തം ജനസംഖ്യ 28806. 14298 പുരുഷന്മാരും 14505 സ്ത്രീകളും .