മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 2025-26 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് സോഷ്യല് ഓഡിറ്റ് , ഓപ്പറേഷൻ തൂഫാന് 2.0 എന്നിവയുമായി ബന്ധപ്പെട്ട ഗ്രാമസഭ ഒക്ടോബർ 7 മുതൽ 12 വരെ നടക്കുന്നതാണ്
വിളയാട്ടൂർ ജി.എൽ.പി. സ്കൂളിലെ ക്ലാസ് മുറിയുടെ ഉദ്ഘാടനവും അനുമോദന ചടങ്ങും

വിളയാട്ടൂർ ജി.എൽ.പി. സ്കൂളിൽ വിദ്യാഭ്യാസ വകുപ്പിന്റെ മെയിന്റനൻസ് ഗ്രാന്റിൽ നിന്ന് അനുവദിച്ച ₹14,20,000 ചെലവഴിച്ച് നിർമ്മിച്ച ക്ലാസ് മുറിയുടെ ഉദ്ഘാടനവും സ്കോളർഷിപ്പ് ജേതാക്കൾക്കുള്ള അനുമോദന ചടങ്ങും നടന്നു.

മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. ടി. രാജൻ ക്ലാസ് മുറിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ജെയ്ൻ റോസ് എം.എ. സ്വാഗതം ആശംസിച്ചു. ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. മഞ്ഞക്കുളം നാരായണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ഭാസ്കരൻ കൊഴുക്കല്ലൂർ, എ.ഇ.ഒ. ശ്രീ. പി. ഹസീസ്, വാർഡ് വികസന സമിതി അംഗം ശ്രീ. ബാബു കെ.കെ., ശ്രീ. ശങ്കരൻ ഇ.കെ., ശ്രീ. ഷൈദാസ് വി.പി., സ്റ്റാഫ് സെക്രട്ടറി ശ്രീ. ദിലിത് എൻ.എം. എന്നിവർ ചടങ്ങിൽ സംസാരിച്ചു.

പി.ടി.എ. പ്രസിഡന്റ് ശ്രീ. ബിജു എൻ.സി. നന്ദി രേഖപ്പെടുത്തി.

വിളയാട്ടൂർ ജി.എൽ.പി. സ്കൂളിലെ ക്ലാസ് മുറിയുടെ ഉദ്ഘാടനവും അനുമോദന ചടങ്ങും