ഒറ്റ നോട്ടത്തില്‍

മേപ്പയ്യൂർ, കൊഴുക്കല്ലൂർ എന്നീ രണ്ടു വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പത്തുദേശങ്ങൾ ഉൾക്കൊള്ളുന്നു. 1960-ലെ കേരള പഞ്ചായത്ത് ആക്ട് അനുസരിച്ച് 1963ൽ ആണ് ഇപ്പോഴത്തെ മേപ്പയ്യൂർ പഞ്ചായത്ത് രൂപീകരിക്കപ്പെടുന്നത്. ഇതിനുമുമ്പ് മേപ്പയ്യൂർ കീഴ്പ്പയ്യൂർ ചങ്ങരംവെള്ളി കായലാട് ദേശങ്ങള്‍ മേപ്പയ്യൂർ പഞ്ചായത്ത്, നരക്കോട് നിടുമ്പൊയിൽ, ചാവട്ട് കൊഴുക്കല്ലൂർ ദേശങ്ങൾ കൊഴുക്കല്ലൂർ പഞ്ചായത്ത് എളമ്പിലാട്, വിളയാട്ടൂർ ദേശങ്ങൾ, വിളയാട്ടൂർ പഞ്ചായത്ത് എന്നിങ്ങനെയായിരുന്നു നിലവിലുണ്ടായിരുന്ന ഗ്രാമഭരണ സംവിധാനം.