ചങ്ങരംവെള്ളി സ്കൂൾ മാടക്കണ്ടി കനാൽ റോഡ് ഉത്ഘാടനം
മേപ്പയൂർ : ടി പി രാമകൃഷ്ണൻ എം എൽ എ യുടെ ആസ്തി വികസനം ഫണ്ടിൽ നിന്ന് 16 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മിച്ച ചങ്ങരംവെള്ളി സ്കൂൾ മാടക്കണ്ടി കനാൽ റോഡ് ഉത്ഘാടനം 31/10/2025 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് എം എൽ എ ടി പി രാമകൃഷ്ണൻ നിർവഹിച്ചു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ അധ്യഷ്യം വഹിച്ച ചടങ്ങിന് വാർഡ് മെമ്പർ കെ എം പ്രസീത സ്വാഗതവും സ്വാഗതസംഘം കൺവീനർ ഒ കെ അനിൽ നന്ദിയും കുറ്റ്യാടി ഇറിഗെഷൻ എ.ഇ സുബി റിപ്പോർട്ടും അവതരിപ്പിച്ചു.കെ രാജീവൻ, പി പി കേളപ്പൻ, നാരായണൻ കെ വി, ഷൈജു വി, ലിജീഷ് എൻ, വിജയൻ മാസ്റ്റർ, കെ വത്സകുമാർ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു..