നിടുംപൊയിൽ കസ്തൂർബ അംഗൻവാടി കെട്ടിടം പ്രവൃത്തി ഉദ്ഘാടനം
മേപ്പയ്യൂർ നിടുംപൊയിൽ പ്രദേശത്ത് ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത് 2024--25വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 25ലക്ഷം രൂപ വകയിരുത്തിയ പുതിയ അംഗൻവാടി കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് നിർവ്വഹിച്ചു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് KT രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ സിപി അനീഷ് കുമാർ സ്വാഗതംപറഞ്ഞു. ബ്ലോക്ക് വൈ:പ്രസിഡന്റ് പി.പ്രസന്ന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ രവീന്ദ്രൻ എം എം ,മഞ്ഞക്കുളം നാരായണൻ , രമ്യ AP, വാർഡ് കൺവീനർ KTK പ്രഭാകരൻ ,UN മോഹനൻ മാസ്റ്റർ,രജിന TM,ബാലൻ NK,അബ്‌ദുറഹ്‌മാൻ, VC വാസുമാസ്റ്റർ, UN ലതിക ടീച്ചർ എന്നിവർ ആശംസ അറിയിച്ചു.