നവീകരിച്ച കല്ലങ്കി - അരിക്കുളം റോഡ് ഉൽഘാടനം
മേപ്പയ്യൂർ.... മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് 31 ലക്ഷം രൂപ വകയിരുത്തി നവീകരിച്ച കല്ലങ്കി - അരിക്കുളം റോഡ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ സി.പി. അനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് മുഖ്യാതിഥിയായി . ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി.പ്രസന്ന, വാർഡ് വികസന സമിതി കൺവീനർകെ.ടി.കെ പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.