മേലടി ബ്ലോക്കിൽ ആദ്യത്തെ അങ്കണവാടി കം ക്രഷ് മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തില്‍
മേലടി ബ്ലോക്കിൽ ആദ്യത്തെ അങ്കണവാടി കം ക്രഷ് നരക്കോട് ആമിന ഉമ്മ സ്മാരക അങ്കണവാടിയിൽ പ്രവർത്തനസജ്ജമായി.മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്റെ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉൽഘാടനം ചെയ്തു. ജില്ലാ ശിശു വികസന ഓഫീസർ സബീനാ ബീഗം പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.പ്രസന്ന, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്എൻ.പി ശോഭ , സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ വി.പി രമ, സി ഡി പി ഒ രാജശ്രീ, വാർഡ് മെമ്പർമാരായ ശ്രീ നിലയം വിജയൻ , പ്രസീത കെ.എം, പ്രശാന്ത്, റാബിയ എടത്തി കണ്ടി, വി.പി ബിജു . പി.പ്രകാശൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.കെ കുഞ്ഞിരാമൻ,ഇ അശോകൻ , എം.കെ രാമചന്ദ്രൻ , വി.സി വിനീഷ് കുമാർ . സി ഗോപാലൻ, കെ.എം ഗോപാലൻ എന്നിവർ സംസാരിച്ചു. ഐസിഡിഎസ് സൂപ്രവൈസർ നയന സ്വാഗതവും നിജോള നന്ദിയും രേഖപ്പെടുത്തി.