മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 2025-26 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് സോഷ്യല് ഓഡിറ്റ് , ഓപ്പറേഷൻ തൂഫാന് 2.0 എന്നിവയുമായി ബന്ധപ്പെട്ട ഗ്രാമസഭ ഒക്ടോബർ 7 മുതൽ 12 വരെ നടക്കുന്നതാണ്
വിളയാട്ടുർ അയിമ്പാടിപ്പാറ അങ്കണവാടി കെട്ടിടം ഉത്ഘാടനം

മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് വിളയാട്ടുർ അയിമ്പാടിപ്പാറ അങ്കണവാടി കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിഉത്ഘാടനം ചെയ്തു. മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായിരുന്നു ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മഞ്ഞകുളം നാരായണൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ പി ശോഭ സ്റ്റാന്റിം കമ്മറ്റി ചെയർമാൻമാരായ സുനിൽ വടക്കയിൽ , രമ വി.പി, ഭാസ്ക്കരൻ കൊഴുക്കല്ലൂർ ബ്ലോക്ക് മെമ്പർ അഷിദ നടുക്കാട്ടിൽ lCDS സൂപ്പർവൈസർ നയന , LSGD എഞ്ചിനിയർ ധന്യ എം വാർഡ് കൺവീനർ ടി.കെ. വിജിത്ത് മാസ്റ്റർ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൻമാരായ കെ. എം. സത്യേന്ദ്രൻ , മഹേഷ് കുഞ്ഞോത്ത്, അബ്ദുൾ സലാം കെ.പി , പി.സി കുഞ്ഞിരാമൻ, ബിജുഎൻ.പി, കൂനിയത്ത് നാരായണൻ കിടാവ് വാർഡ് മെമ്പർ വിപി ബിജു സ്വാഗതവും അങ്കണവാടി വർക്കർ വിജില നന്ദിയും പറഞ്ഞു മജിഷ്യൻ  ശ്രീജിത്ത് വിയ്യൂർ മാജിക്ക് ഷോ അവതരിപ്പിച്ചു. വിവിധ പദ്ധതികൾക്ക് സൗജന്യമായി സ്ഥലം നൽകിയവരെ ചടങ്ങിൽ അനുമോദിച്ചു.
 

Inauguration of the Vilayattoor Aympadippara Anganwadi Building