മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 2025-26 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് സോഷ്യല് ഓഡിറ്റ് , ഓപ്പറേഷൻ തൂഫാന് 2.0 എന്നിവയുമായി ബന്ധപ്പെട്ട ഗ്രാമസഭ ഒക്ടോബർ 7 മുതൽ 12 വരെ നടക്കുന്നതാണ്
പാവട്ടു കണ്ടിമുക്ക് എളമ്പിലാട് അംഗൻവാടി ഉദ്ഘാടനം

മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിലെ പാവട്ടു കണ്ടിമുക്ക് എളമ്പിലാട് അംഗൻവാടിയുടെ (no.101) പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം കോഴിക്കോട് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജ ശശി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ.ടി.രാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.കെ.രജീഷ് സ്വാഗതം പറഞ്ഞു. ICDS സൂപ്പർവൈസർ നയന റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.പി.ശോഭ, മേലടി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മഞ്ഞക്കുളം നാരായണൻ, മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി.പി. രമ, ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, 8ാംവാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി,സി.പി. നാരായണൻ, കെ.പി. രവി, അഷറഫ് എം.എം, ഇ.കെ. ശങ്കരൻ എന്നിവർ ആശംസകൾ നേർന്നു. അംഗൻവാടി വർക്കർ ശ്രീമതി ലതിക നന്ദി പ്രകാശിപ്പിച്ചു.

Inauguration of Pavattu Kandimukku Elambilad Anganwadi