ക്ലാസ് റൂം ഉദ്ഘാടനവും സ്കോളർഷിപ്പ് അനുമോദനവും
വിളയാട്ടൂർ ജി എൽ പി സ്കൂളിൽ വിദ്യാഭ്യാസ വകുപ്പ് മെയിന്റനൻസ് ഗ്രാന്റ് 1420000/- ഉപയോഗിച്ച് നിർമ്മിച്ച ക്ലാസ് മുറിയുടെ ഉദ്ഘാടനവും വിവിധ സ്കോളർഷിപ് ജേതാക്കൾക്കുള്ള അനുമോദനവും നടന്നു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.ടി രാജൻ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മിസ്ട്രസ്സ് ജെയിൻ റോസ് എം എ സ്വാഗതവും മഞ്ഞക്കുളം നാരായണൻ( ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാൻഡിന് കമ്മിറ്റി ചെയർപേഴ്സൺ ) അധ്യക്ഷതയും നിർവഹിച്ചു. ചടങ്ങിൽ ഭാസ്കരൻ കൊഴുക്കല്ലൂർ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ) പി ഹസീസ് ( Aeo), ബാബു കെ കെ( വാർഡ് വികസന സമിതി ) ശങ്കരൻ EK, ശിവദാസ് വി പി, ദിലിത്ത് എൻ എം ( സ്റ്റാഫ് സെക്രട്ടറി) എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡന്റ് ബിജു എൻ സി നന്ദി അർപ്പിച്ചു.