മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 2025-26 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് സോഷ്യല് ഓഡിറ്റ് , ഓപ്പറേഷൻ തൂഫാന് 2.0 എന്നിവയുമായി ബന്ധപ്പെട്ട ഗ്രാമസഭ ഒക്ടോബർ 7 മുതൽ 12 വരെ നടക്കുന്നതാണ്
വിളയാട്ടൂർ ജി എൽ പി സ്കൂൾ കെട്ടിട ഉദ്ഘാടനം

 മേപ്പയൂർ പഞ്ചായത്തിലെ വിളയാട്ടൂർ ജി എൽ പി സ്കൂളിന്  എംഎൽഎ ശ്രീ ടി പി രാമകൃഷ്ണന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന്  രണ്ട് ഘട്ടമായി അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം  ചെയ്തു. സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ അധ്യക്ഷതയും ടി പി രാമകൃഷ്ണൻ ഉദ്ഘാടനവും നിർവഹിച്ചു.  ഉത്സവാന്തരീക്ഷത്തിൽ വർണ്ണശബളമായ ഘോഷയാത്രയും മധുരം വിതരണവും സംഘടിപ്പിച്ചു..ചടങ്ങിൽ ഹെഡ് മിസ്ട്രസ്സ്  ജെയിൻ റോസ് സ്വാഗതം പറഞ്ഞു.അസിസ്റ്റന്റ് എഞ്ചിനീയർ ധന്യ റിപ്പോർട്ട്‌ അവതരിപ്പിച്ചു.  പി പ്രസന്ന, വി വി പ്രവീൺ, എൻ പി ശോഭ,, മഞ്ഞക്കുളം നാരായണൻ ഭാസ്കരൻ കൊഴുക്കല്ലൂർ അഷീദ നടുക്കാട്ടിൽ വി സുനിൽ വി പി രമ ജയകൃഷ്ണൻ എംപി, ദിലിത്ത് എൻ എം, കെ കെ ബാബു,,സെൽവി സിപി,,  ശിവദാസ് വീ പി, കെ കെ വിജിത്ത് സിപി നാരായണൻ, അബ്ദുറഹ്മാൻ കമ്മന, ബാബു കൊള ക്കണ്ടി, സുനിൽ ഓടയിൽ നാരായണൻ മേലാട്ട്  എന്നിവർ സംസാരിച്ചു. പി ടി എ  പ്രസിഡന്റ്‌ ബിജു എൻ സി നന്ദി പറഞ്ഞു.

Inauguration of Vilayattoor GLP School Building