മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 2025-26 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് സോഷ്യല് ഓഡിറ്റ് , ഓപ്പറേഷൻ തൂഫാന് 2.0 എന്നിവയുമായി ബന്ധപ്പെട്ട ഗ്രാമസഭ ഒക്ടോബർ 7 മുതൽ 12 വരെ നടക്കുന്നതാണ്
ചങ്ങരംവെള്ളി സ്കൂൾ മാടക്കണ്ടി കനാൽ റോഡ് ഉത്ഘാടനം

മേപ്പയൂർ : ടി പി രാമകൃഷ്ണൻ എം എൽ എ യുടെ ആസ്തി വികസനം ഫണ്ടിൽ നിന്ന് 16 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മിച്ച ചങ്ങരംവെള്ളി സ്കൂൾ മാടക്കണ്ടി  കനാൽ റോഡ് ഉത്ഘാടനം 31/10/2025 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക്  എം എൽ എ  ടി പി രാമകൃഷ്ണൻ നിർവഹിച്ചു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌  കെ ടി രാജൻ അധ്യഷ്യം വഹിച്ച ചടങ്ങിന് വാർഡ് മെമ്പർ  കെ എം പ്രസീത സ്വാഗതവും സ്വാഗതസംഘം കൺവീനർ ഒ കെ അനിൽ നന്ദിയും കുറ്റ്യാടി ഇറിഗെഷൻ എ.ഇ  സുബി റിപ്പോർട്ടും അവതരിപ്പിച്ചു.കെ രാജീവൻ, പി പി കേളപ്പൻ, നാരായണൻ കെ വി, ഷൈജു വി, ലിജീഷ് എൻ, വിജയൻ മാസ്റ്റർ, കെ വത്സകുമാർ എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു..

Inauguration of Changaramvelli School–Madakkandi Canal Road