ഓപ്പറേഷൻ തൂഫാൻ
ഓപ്പറേഷൻ തൂഫാൻ
ദി നാർക്കോ ഹണ്ട്
കേരള പോലീസ് നേതൃത്വത്തിൽ ലഹരി വസ്തുക്കളുടെ ഉപയോഗം, വിൽപ്പന, വിതരണം, കടത്ത് എന്നിവ തടയുന്നതിനായി 2026 ജൂൺ മുതൽ നടപ്പാക്കുന്ന പ്രത്യേക ലഹരിവിരുദ്ധ ദൗത്യമാണ് “ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്”. ലഹരി ഉപയോഗിക്കുന്നവരെ കണ്ടെത്തുന്നതിനൊപ്പം, ലഹരി എത്തിക്കുന്ന ഉറവിടങ്ങളും വിതരണ ശൃംഖലകളും കണ്ടെത്തി നിയമനടപടിസ്വീകരിക്കുന്നതിനും പദ്ധതിയിൽ പ്രാധാന്യം നൽകുന്നു.
![]() |
പ്രധാന ലക്ഷ്യങ്ങൾ
🔎 ലഹരി വിതരണ ശൃംഖലകൾ കണ്ടെത്തുക മയക്കുമരുന്ന് എവിടെനിന്നാണ് എത്തുന്നത്, ആരാണ് വിതരണം ചെയ്യുന്നത് തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തി ശൃംഖലകൾക്കെതിരെ നിയമനടപടി സ്വീകരിക്കുക. | 🛡️ ലഹരി മാഫിയക്കെതിരെ ശക്തമായ നടപടിലഹരി വിൽപ്പനയും കടത്തും നടത്തുന്നവരെ കണ്ടെത്തി കേസെടുക്കുകയും നിയമനടപടി ശക്തമാക്കുകയും ചെയ്യുക. |
👨🎓വിദ്യാർത്ഥികളെയും യുവാക്ക ളെയും സംരക്ഷിക്കുകസ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനും പ്രത്യേക ശ്രദ്ധ നൽകുന്നു. | 📡 പരിശോധനയും നിരീക്ഷണവും ശക്തമാക്കുകബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കുന്നു. |
🤝 ജനപങ്കാളിത്തം ഉറപ്പാക്കുകലഹരി ഉപയോഗം, വിൽപ്പന, വിതരണം തുടങ്ങിയ വിവരങ്ങൾ പോലീസിനെ അറിയിക്കാൻ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. | ❤️ പുനരധിവാസത്തിന് പിന്തുണലഹരിക്ക് അടിമപ്പെട്ടവർക്ക് അതിൽ നിന്ന് മോചനം നേടാൻ ആവശ്യമായ സഹായവും സാമൂഹിക പിന്തുണയും നൽകുന്നതും പദ്ധതിയുടെ ഭാഗമാണ്. |
പ്രധാനമായും മൂന്ന് മേഖലകൾ
🔴
തൂഫാൻ സ്ട്രൈക്ക്
ലഹരി വിൽപ്പനക്കാരും വിതരണ ശൃംഖലകളുംക്കെതിരെ പരിശോധനയും നിയമനടപടിയും.
🟢
തൂഫാൻ എഡ്യൂക്കേറ്റ് / വാരിയേഴ്സ്
വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, പൊതുജനങ്ങൾ എന്നിവരിൽ ലഹരിവിരുദ്ധ ബോധവൽക്കരണവും ജനപങ്കാളിത്തവും.
🔵
തൂഫാൻ കെയർ
ലഹരിക്ക് അടിമപ്പെട്ടവരെ ചികിത്സ, പുനരധിവാസം, സാമൂഹിക പിന്തുണ എന്നിവയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള പ്രവർത്തനങ്ങൾ.

