ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ നിന്ന്
ഓപ്പറേഷൻ തൂഫാൻ 2.0 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രസിഡണ്ട് ശ്രീമതി.നിബിത.ടി തൂഫാൻ പ്രതിജ്ഞ ചൊല്ലി. ചടങ്ങിന് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജസ് ല കൊമ്മിലേരി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ.ലിജീഷ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കുമാരി.അനൂജ, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, സെക്രട്ടറി, ജീവനക്കാർ,കുടുംബശ്രീ സി ഡി എസ് അംഗങ്ങൾ ,ഹരിതകർമസേന അംഗങ്ങൾ ,മേപ്പയ്യൂർ ഹൈ സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ്സ് അംഗങ്ങൾ,യുവജന കൂട്ടായ്മകൾ ,ആശാവർക്കർമാർ അംഗനവാടി പ്രവർത്തകർ, അധ്യാപകർ,സർവീസ് പെൻഷനർമാര് തുടങ്ങിയവര് ചടങ്ങിൽ പങ്കെടുത്തു.